തൃഷ ക്രൂരത തുടരുന്നു; എല്ലാത്തിനും തെളിവുണ്ട്: വീണ്ടും മീര; വിവാദം

thrisha-and-meera
SHARE

തെന്നിന്ത്യൻ താരം തൃഷ ക‍ൃഷ്ണനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബിഗ് ബോസ് താരവും മോഡലുമായ മീര മിഥുൻ രംഗത്ത്. തൃഷ തന്നെ അനുകരിക്കുകയാണെന്നു പറഞ്ഞ് മീര മുൻപ് രംഗത്തെത്തിയിരുന്നു. തൃഷ സിനിമയിൽ നിലനിൽക്കുന്നത് ഉയർന്ന് ജാതിയിൽപ്പെട്ട ആളായത് കൊണ്ടാണെന്നും കഴിവ് കൊണ്ടല്ലെന്നും മീര പറയുന്നു. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞുനടന്നെന്നും ആരോപിച്ച് മീര രംഗത്തെത്തിയിരുന്നു.

കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ തൃഷ ശ്രമിയ്ക്കുന്നു എന്നാണ് മീര മിഥുന്റെ പ്രധാന ആരോപണം. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് തൃഷ കാരണം താൻ പുറത്തായെന്നും എല്ലാത്തിനും തന്റെ കയ്യിൽ തെളിവുണ്ടെന്നും വിഡിയോ പുറത്തുവിടുമെന്നും മീര പറയുന്നു.

''എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷ സുരക്ഷിതയല്ലാതെയായി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താൽ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ ഞാൻ പുറത്ത് പോകാൻ കാരണം തൃഷയാണ്'', മീര കുറിച്ചു.

എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ തൃഷയുടെ  തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ആ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പേട്ടയില്‍ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷന്‍ ചെയ്തിരുന്നു. അതിൽ നിന്നും തന്നെ പുറത്താക്കിയെന്നും മീര ആരോപിച്ചു.

മീരയുടെ ട്വീറ്റിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തു വരുന്നുണ്ട്. കുറച്ച് കഴിഞ്ഞാൽ ജയിംസ് കാമറൂണിന്റെ ടെറ്റാനികിൽ നിന്ന് കേറ്റ് വിൻസ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലർ പരിഹസിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...