ഫോണില്‍ വിളിച്ച് ദുൽഖര്‍; പിന്നാലെ സമ്മാനം; മനംനിറഞ്ഞ് വിനായക്

dq-gift
SHARE

‘ഹാപ്പി ബെർത്ത് ഡേ കുഞ്ഞിക്കാ..’ ഇന്നലെ ദുൽഖർ ആരാധകരുടെ ഫെയ്സ്ബുക്ക് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിറഞ്ഞ ആശംസാവാചകം. പിറന്നാൾ ദിനത്തിൽ സമ്മാനങ്ങളും ആശംസകളും ഏറ്റുവാങ്ങിയ ദുൽഖർ ഒരു സമ്മാനം കൊടുത്തു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തൊടുപുഴ സ്വദേശി വിനായകിനാണ് ദുൽഖർ സമ്മാനം നൽകിയത്. അപ്രതീക്ഷിതാമായി വന്ന ഫോൺകോളും സമ്മാനത്തെ കുറിച്ചും വിനായക് പറയുന്നു.

‘ഒട്ടും വിചാരിച്ചിരുന്നില്ല, അദ്ദേഹം വിളിക്കുമെന്ന്. ഇന്നലെ രാത്രിയാണ് വിളിച്ചത്. നല്ല മാർക്ക് കിട്ടയതിന് അഭിനന്ദിച്ചു. ഇനിയും നന്നായി പഠിക്കണം എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വകയായി ഒരു സമ്മാനം ഉടൻ എത്തുെമന്നും പറഞ്ഞാണ് ഫോൺ വച്ചത്. ഇന്ന് ആ സമ്മാനം എത്തി. സാംസങ് ഗ്യാലക്സി A31 ഫോണാണ് അദ്ദേഹം കൊടുത്തുവിട്ടത്. ഒരുപാട് സന്തോഷം.’ വിനായക് പറഞ്ഞു. സിനിമാമേഖലയിൽ നിന്നും മറ്റാരെങ്കിലും വിളിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.

സുരേഷ്ഗോപി സാർ വിളിച്ചിരുന്നു. ആശംസകൾ അറിയിച്ചു. ഡൽഹിയിൽ പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു തരാം എന്നു പറഞ്ഞു. ഡൽഹിയിൽ താമസൗകര്യം അടക്കമുള്ള കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോൾ വിളിച്ചാമതിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ നിന്നും ഇവർ രണ്ടുപേരുമാണ് വിളിച്ചതെന്നും വിനായക് പറഞ്ഞു. 

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...