ഇക്കാക്കയുടെ അനിയനും ഇന്നു പിറന്നാൾ; അപൂർവ ചിത്രവുമായി മഖ്ബൂൽ

dq-maqbool
SHARE

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ ഇന്നു പിറന്നാൾ ആഘോഷിക്കുമ്പോൾ അതേ കുടുംബത്തിൽ പിറന്നാൾ ആഘോഷിക്കുന്ന മറ്റൊരു യുവതാരം കൂടിയുണ്ട്. മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടിയുടെ മകനായ മഖ്ബൂൽ സൽമാൻ. തനിക്കും തന്റെ ഇക്കാക്കയ്ക്കും പിറന്നാൾ ആശംസിച്ച് മഖ്ബൂൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറലാണ്. 

‘ഇക്കാക്കയ്ക്ക് പിറന്നാൾ ആശംകൾ, എനിക്ക് പിറന്നാൾ ആശംസകൾ, നമുക്ക് പിറന്നാൾ ആംസകൾ. ആശംസകൾ ഇക്കാക്ക.’ ഇതാണ് മഖ്ബൂൽ കുറിച്ച വാക്കുകൾ. ഒപ്പം ഇരുവരും ആലിംഗനം ചെയ്തു നിൽക്കുന്ന ഒരു പഴയ മനോഹര ചിത്രം കൂടി മഖ്ബൂൽ പങ്കു വച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജ് ഉൾപ്പടെയുള്ള നിരവധി താരങ്ങൾ  ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. 

കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...