'ബോളിവുഡിലെ ഗൂഢസംഘം'; റഹ്മാനെ പിന്തുണച്ച് തമിഴകം

rahmantamil-27
SHARE

ബോളിവുഡില്‍ തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന  എ.ആര്‍.റഹ്മാന്‍ വെളിപെടുത്തലിനു പിന്തുണയുമായി തമിഴ് സിനിമ ലോകം.. കഴിഞ്ഞ ദിവസം റിലീസായ സുഷാന്ത്  സിങ് രജപുത്തിന്റെ അവസാന സിനിമ ദില്‍ബച്ചാരെയുടെ പ്രമോഷനിനിടെയാണു  ഹിന്ദി സിനിമയിലെ വിവേചനത്തിനെതിരെ റഹ്മാന്‍ തുറന്നടിച്ചത്. കവി വൈരമുത്തുവടക്കമുള്ളവര്‍ റഹ്മാനെ പിന്തുണച്ചു രംഗത്തെത്തി.

ഇതടക്കം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച നിരവധി പാട്ടുകള്‍ റഹ്മാന്‍ ഹിന്ദിയില്‍ ഒരുക്കിയിട്ടുണ്ട്. പക്ഷേ  ബോളിവുഡിലെ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മത്രമാണു  ഇന്ത്യന്‍  മൊസാർട്ടിന്റെ മാന്ത്രിക സംഗീത്തെ ഉപയോഗപെടുത്തിയത്. ഇതിന്റെ കാരണം തിരക്കിയ റേഡിയോ ജോക്കിയോടായിരുന്നു റഹ്മാന്റെ വെളിപെടുത്തല്‍.

 ചില തെറ്റിദ്ധാരണകളുടെ പേരിലാണെങ്കിലും തനിക്കെതിരെ ഒരു  സംഘം  ബോളിവുഡില്‍ അപവാദം പ്രചരിപ്പിക്കുകയും അവസരം നഷ്ടപെടുത്തുന്നതായും റഹ്മാന്‍ വെളിപെടുത്തി.ദില്‍ബച്ചാരെയുടെ സംവിധായകനെ സ്വാധീനിക്കാന്‍ വരെ ശ്രമങ്ങളുണ്ടായി. വെളിപെടുത്തല്‍ വിവാദമായതിനു പിന്നാലെ തമിഴ് സിനിമ ലോകം ഒന്നടങ്കം റഹ്മാന്റെ പിന്നില്‍ അണിനിരന്നു. ദക്ഷിണേന്ത്യന്‍  കലാകാരികള്‍ക്കു ബോളിവുഡില്‍ കിട്ടുന്ന സ്വീകര്യത പുരുഷന്മാര്‍ക്കില്ലെന്നു കവി വൈരമുത്തു തുറന്നടിച്ചു

വിവാദങ്ങള്‍ക്കില്ലെന്നു സൂചിപ്പിച്ചു റഹ്മാനും ട്വീറ്റ് ചെയ്തു. പ്രശസ്തിയും  അവസരങ്ങളും ഇനിയും വരുമെന്നും സമയം ആരെയും കാത്തിരിക്കില്ലെന്നുമായിരുന്നു ട്വീറ്റ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...