'ഈ സ്നേഹത്തിന് അതിരുകളില്ലാത്ത നന്ദി'; ആശുപത്രിയില്‍ നിന്ന് ബച്ചന്‍; കുറിപ്പ്

amithab-bachan
SHARE

കോവിഡ് ബാധിച്ച് മുംബൈ നാനാവതി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഇപ്പോഴിതാ ആശുപത്രിയില്‍ കഴിയവെ ആരാധകര്‍ക്കായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബച്ചന്‍. 

എന്‍റെ നന്ദിക്ക് അതിരുകളില്ല എന്നാണ് താരം കുറിച്ചിരിക്കുന്നത്. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ബ്ലോഗ് തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലൂടെയും അയച്ച സന്ദേശങ്ങളിലൂടെ നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും അനൂഗ്രഹത്തിനും നന്ദി എന്നാണ് താരം പറയുന്നത്. ആശുപത്രിയിലെ നിയമങ്ങള്‍ പാലിച്ച് എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും ബച്ചന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ മരുമകള്‍ ഐശ്വര്യ റായിക്കും കൊച്ചുമകള്‍ ആരാധ്യക്കും കോവിഡ് പോസിറ്റീവായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...