ലഹരിക്കെതിരെ തമിഴ് സിനിമാലോകം; എആർ റഹ്മാന്റെ വിഡിയോ സന്ദേശം

rehmanantidrug-02
SHARE

ലോക ലഹരി വിരുദ്ധദിനത്തില്‍ ജീവന്റെ പ്രാധാന്യം ഓര്‍പ്പിച്ച് തമിഴ് സിനിമ ലോകം. എ.ആര്‍. റഹ്മാന്‍ വീഡിയോ സന്ദേശം പങ്കുവച്ചപ്പോള്‍ ജി.വി. പ്രകാശ് മ്യൂസിക്ക് വിഡോയോ പുറത്തിക്കി. ലഹരി വിരുദ്ധ പ്രതിജ്ഞയുമായി നിരവധി താരങ്ങളും സമൂഹ മാധ്യമങ്ങളിലെത്തി.

ലഹരി ജീവിതത്തോടു മാത്രം മതിയെന്നാണ് സാക്ഷാല്‍ എ.ആര്.റഹ്മാന്‍ ആരാധകരെ ഉണര്‍ത്തിക്കുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം  ക്രൂരതയ്ക്ക് കാരണമാകുമെന്നും  ലളിതമായി പറയുന്നു.തമിഴ്നാട് പൊലീസുമായി സഹകരിച്ചാണ് യുവ സംഗീത സംവിധായകന്‍ ജി.വി പ്രകാശ് മ്യൂസിക്ക് ആല്‍ബം പുറത്തിറക്കിയത്. ലഹരി നശിപ്പിക്കുന്ന ജീവിതങ്ങളെ കുറിച്ചാണ് വീഡിയോ.

വിവേക് ,സമുദ്രകനി ,മാധവന്‍ തുടങ്ങി നിരവധി താരങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളുമായി, സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...