മാസ്ക് ധരിച്ചിട്ടും തിരിച്ചറിഞ്ഞു; ഓച്ചിറ ക്ഷേത്രത്തിന് മുന്നിൽ പൃഥ്വി; വിഡിയോ

prithvi-car-ochira
SHARE

താരങ്ങളുടെ വാഹനം കണ്ടാൽ അതിനെ പിന്തുടർന്ന് പോകുന്നത് ആരാധകർക്ക് ഹരമാണ്. മോഹൻലാലിന്റെ കാറിന്റെ നമ്പർ മലയാളിക്ക് കാണാപ്പാഠം ആയതുകൊണ്ട് ഇത്തരം ആരാധകരുടെ ‘സ്നേഹ’ശല്യങ്ങൾക്ക് മോഹൻലാൽ പല തവണ ഇരയായിട്ടുണ്ട്. ഇപ്പോൾ പൃഥ്വിരാജും അക്കൂട്ടത്തിൽ വൈറലാവുകയാണ്.

23 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പൃഥ്വിയുടെ ആഡംബരവാഹനത്തിന് പിന്നാലെ എത്തിയ ആരാധകനാണ് ഓച്ചിറയിൽ വച്ച് അദ്ദേഹത്തെ മൊബൈലിൽ പകർത്തിയത്. പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രത്തിന് മുന്നിൽ വാഹനം നിർത്തിയ പൃഥ്വി പുറത്തിറങ്ങി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന വിഡിയോയാണ് ഇപ്പോൾ ആരാധകർ പങ്കുവയ്ക്കുന്നത്. മാസ്ക്കിട്ടതിനാൽ അധികമാർക്കും പൃഥ്വിയെ മനസിലായില്ല. സമീപത്ത് താരത്തെ മനസിലാക്കിയ ഒരാളോട് കുശലം ചോദിച്ച ശേഷം പൃഥ്വി വേഗം കാറിൽ കയറി യാത്ര തുടരുന്നതും വിഡിയോയിൽ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...