സുശാന്ത് സിങ്ങിനൊപ്പം ചുവടുവച്ച് ‘കല്യാണ രാമനി’ലെ മുത്തശ്ശി; വിഡിയോ

susanth-wb
SHARE

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ ആത്മഹത്യയും തുടർന്നുണ്ടായ തുറന്നുപറച്ചിലുകളും വിവാദവും ബോളിവുഡിനെ ചൂടുപിടിപ്പിക്കുകയാണ്.   അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളും  ഒപ്പമുളള ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് സഹതാരങ്ങളിൽ പലരും. ഇതിനിടെയിലാണ് ടിക് ടോക് താരവും ടെലിവിഷൻ അവതാരകയുമായ സൗഭാഗ്യ വെങ്കടേശ് പങ്കുവച്ച  വിഡിയോ ശ്രദ്ധിക്കപ്പെടുന്നത് .

സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വീഡിയോ ആണ് സൗഭാഗ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ‘കല്യാണ രാമൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി. ഇരുവരും കൈ പിടിച്ചും കറങ്ങിയുമെല്ലാമുളള ചുവടിനിടെ സുശാന്ത് പൊട്ടിച്ചിരിക്കുന്നതു വിഡിയോയിൽ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...