തട്ടിപ്പുകാർ നോട്ടമിട്ടവരിൽ ഷംന മാത്രമല്ല; മോഡലും സീരിയൽ താരവും ഇരകൾ

shamna-racket
SHARE

ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമച്ചവർ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ സീരിയൽ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിനു ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹാലോചനയുമായി എത്തിയവർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് നടി ഷംന കാസിം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്. ഷംനയുടെ അമ്മയുടെ പരാതിയിന്മേലാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...