പൃഥ്വിയും ആഷിക്കും ആദ്യമായി; 1921ലെ ചരിത്രം വീണ്ടും: വന്‍ പ്രഖ്യാപനം

variyam-kunnan
SHARE

മലബാർ കലാപത്തെ പ്രമേയമാക്കി മലയാള സിനിമ വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും സിനിമയിൽ പരാമർശിക്കുക. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടാണ് 1921ലെ മലബാര്‍ വിപ്ലവം.

ചിത്രത്തെക്കുറിപ്പ് പൃഥ്വിരാജിന്റെ വാക്കുകൾ:

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.’

വാരിയംകുന്നൻ എന്നാണ് സിനിമയുടെ പേര്. നിർമാണം സിക്കന്ദർ, മൊയ്ദീൻ എന്നിവർ ചേർന്ന്. രചന ഹർഷദ്, റമീസ്. ഛായാഗ്രഹണം ഷൈജു ഖാലിദ്, കോ–ഡയറക്ടർ മുഹ്സിൻ പരാരി, ചിത്രസംയോജനം സൈജു ശ്രീധരൻ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...