‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ; ആരാടാ തടയാൻ’; ലിജോയും രംഗത്ത്

lijo-aashiq-post
SHARE

പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിർമാതാക്കളുടെ സംഘടനാ തീരുമാനത്തിനിടയിലും കൂടുതൽ സംവിധായകർ രംഗത്ത്. ലോക്ഡൗണില്‍ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാണ് ഒരു കൂട്ടം സംവിധായകര്‍ സ്വന്തം സിനിമയുമായി പുതിയ തുടക്കമിടുന്നത്. ‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ’ എന്നു ചോദിച്ചാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഈ കുറിപ്പ് ആഷിക് അബു ഷെയര്‍ ചെയ്തു. രാവിലെ ആഷിഖ് അബുവും താന്‍ നിര്‍മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോ നായകനായ നിനിമയുടെ ഷൂട്ടിങ് നാളെ തുടങ്ങുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന സിനിമയുടെ സംവിധായകന്‍  ഖാലിദ് റഹ്മാൻ ആണ്. സഹകരണം ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് നിർമാതാവ് കത്ത് നൽകി. പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. ചെലവും താരങ്ങളുടെ പ്രതിഫലവും കുറക്കണമെന്നായിരുന്നു ആവശ്യം ഇതിന് പിന്നാലെയാണ് മറ്റ് സംവിധായകർ രംഗത്തെത്തിയത്. 

ആഷിഖ് അബുവിന്റെ കുറിപ്പ്: ‘പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ " കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

* ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.. സ്നേഹപൂർവ്വം, ഒ പി എം സിനിമാസിന് വേണ്ടി, ആഷിഖ് അബു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...