‘അന്ന് മമ്മൂട്ടിയുടെ ചവിട്ട്; വിജയ് എവിടെ വന്നാലും എനിക്ക് ഇടി’; താരാ ‘ദാസിന് വിട

mammootty-das-lal-vijay
SHARE

‘മാറനല്ലൂർ ദാസ്..’ മലയാളം, തമിഴ് സിനിമാലോകത്തെ സൂപ്പർ താരങ്ങളുടെ കരുത്തായിരുന്നു. സിനിമാ സെറ്റിന്റേയും താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന ദാസും സംഘവും താരങ്ങൾക്കും ഏറെ പ്രിയപ്പെട്ടവരാണ്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, സൂര്യ എന്നിവരുടെ സിനിമാ സെറ്റുകളിലും ചാനൽ ഷോകളിലും അടക്കം ദാസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. 

മലയാള സിനിമയിൽ ആദ്യമായി സെക്യൂരിറ്റി സംഘം എന്ന ആശയത്തിന് തുടക്കമിട്ടത് ദാസാണ്. ആറടി മൂന്നിഞ്ച് പൊക്കമുള്ള ദാസ് ആദ്യം സിനിമാ സെറ്റുകളിൽ ചെറിയ ജോലികൾ ചെയ്തുകൂടി. പിന്നീട് അദ്ദേഹം ഗൾഫിൽ പോയി. എന്നാൽ തന്റെ ലോകം സിനിമയാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. ‘ശ്രദ്ധ’ എന്ന സിനിമയിലൂടെയാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കി തുടക്കമിട്ടു. മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ഇതാണ് തന്റെ ജോലിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 25 വർഷം െതന്നിന്ത്യൻ സിനിമയുടെ കരുത്തായി അദ്ദേഹം മാറി.

പാലേരി മാണിക്യം എന്ന സിനിമയുടെ സെറ്റിലാണ് ഏറെ പണിപ്പെട്ടതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ സെറ്റിൽ 10 പേർ സുരക്ഷയൊരുക്കുമ്പോൾ ലാലേട്ടന്റെ സെറ്റിൽ 20 പേര് വേണമെന്ന ദാസിന്റെ വാക്കുകൾ അടുത്തിടെ വൈറലായിരുന്നു. ഒട്ടേറെ സിനിമകളിലും ദാസ് വേഷമിട്ടു. മിഷൻ 90 ഡെയ്സ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ ആദ്യ ചവിട്ട് വാങ്ങുന്നത് താനാണെന്ന് അഭിമാനത്തോടെ പറഞ്ഞ ദാസിന്റെ വേർപാടിൽ, ആദ്യം ആദരാഞ്ജലി അർപ്പിച്ച് എത്തിയും മമ്മൂട്ടിയായിരുന്നു. എല്ലാ താരങ്ങളോടും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച ദാസിന്റെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം ആദരമർപ്പിക്കുകയാണ്. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ ഷൈജ, മക്കൾ നൈന ദാസ്, നയൻ ദാസ്. നാളെയാണ് സംസ്കാരം .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...