സ്നേഹസ്പര്‍ശമായി പ്രവാസലോകത്തു നിന്നൊരു ആല്‍ബം; ‘പിരിയുവാനാകില്ല നിന്നെ’

nri-album1
SHARE

നിരവധി ഹിറ്റുകള്‍ ഇറക്കിയ വി വൺ ക്രിയേഷൻസിന്റെ പുതിയ ആല്‍ബം ‘പിരിയുവാനാകില്ല നിന്നെ’ ശ്രദ്ധേയമാകുന്നു. ഷാർജ ഡൽഹി പ്രൈവറ്റ് സ്‌കൂള്‍ പ്ളസ് ടു വിദ്യാര്‍ഥി മീനാക്ഷി ജയകുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ആല്‍ബത്തിന്. നിലമ്പൂർ പള്ളിക്കുത്ത്‌ സ്വദേശി ബിനു നിലമ്പൂരാണ് രചന. 

പ്രവാസ ലോകത്ത്‌ ഒട്ടുമിക്ക വേദികളിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള മീനാക്ഷി ഷാർജാ ടെലിവിഷന്റെ മുൻഷിദ്  അറബിക് റിയാലിറ്റി ഷോ വിജയിയാണ് .അബുദാബിയിലുള്ള  ദിവ്യ വിമൽ ടീച്ചറിൽ  നിന്നാണ് മീനാക്ഷി സംഗീതം അഭ്യസിച്ചത് .മീനാക്ഷി സംഗീതം കൊടുത്ത ആദ്യത്തെ  ആൽബമാണിത് . പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറാണ് പാടിയിരിക്കുന്നത്. ആൽബത്തിന്റെ ക്യാമറയും ,വീഡിയോ എഡിറ്റിങ്ങും ,സംവിധാനവും  നിർവ്വഹിച്ചിരിക്കുന്നത് വൈപ്പിൻ ഞാറക്കൽ സ്വദേശി ജേക്കബ് ജോർജ്‌ കണ്ണംപുഴയാണ്.

ജേക്കബ് ജോർജ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ആൽബമാണിത്. നിരവധി ആൽബങ്ങളിലും ,ഷോർട് ഫിലിമിലും ,നാടകങ്ങളിലും മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള പ്രീത ജേക്കബാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് . അരുൺ കെ.പി കണ്ണൂർ , അനു നാഗേന്ദ്ര നാഥ്‌ , രാഹുൽ ആർ നാഥ് , ബിനു നിലമ്പൂർ എന്നിവരാണ് വി വണ്ണിന്റെ പിന്നണി പ്രവര്‍ത്തകര്‍. പ്രവാസ ലോകത്തെ കലാകാരന്മാരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയും ,പരിപോഷിപ്പിക്കുകയും ,മികച്ച അവസരങ്ങൾ നൽകുകയും ചെയ്യുന്നതില്‍ വി വണ്‍ ശ്രദ്ധ ചെലുത്തുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...