ക്വാറന്റീൻ സെന്ററിൽ പൃഥ്വിക്കായി മിനി ജിം ഒരുങ്ങി; പുറത്തിറങ്ങുമ്പോൾ 'സിക്സ്പാക്കെ'ന്ന് ആരാധകർ

gym-24
SHARE

ആടുജീവിതത്തിലെ നജീബാകാൻ ശരീരം മെലിയിച്ച് വലിയ തയ്യാറെടുപ്പാണ് പൃഥ്വി നടത്തിയത്. ജോർദാനിൽ നിന്ന് മടങ്ങി മടന്നതോടെ ഭക്ഷണ ക്രമത്തിലും താരം മാറ്റം വരുത്തുകയാണെന്നാണ് സൂചന.

വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമായതിനാൽ പൃഥ്വിയെത്തും മുൻപേ ക്വാറന്റീൻ റൂമിൽ പൃഥ്വിയെ കാത്ത് മിനി ജിം തയ്യാറായി. പഴയ സിക്സ്പാക്കാകാൻ ഇനി അധികകാലം വേണ്ടി വരില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജിം തയ്യാറായതിന്റെ ചിത്രം താരം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പഴയരൂപത്തിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചാൽ ക്വാറന്റീൻ റൂമിലെത്തുന്നതിന് മുൻപ് തന്നെ ഒരു മിനി ജിം അവിടെ തയ്യാറായിക്കഴിയും എന്നായിരുന്നു പൃഥ്വി ചിത്രം പങ്കുവച്ച് കുറിച്ചത്. ജിം തയ്യാറാക്കിയ സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞിട്ടുണ്ട്. ഫോർട്ട്കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് പൃഥ്വിയിപ്പോൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...