അവാർഡ് വാങ്ങാൻ പൊകാനും പണമില്ലാത്ത കാലം; കങ്കണയുടെ മധുരപ്രതികാരം

kangana-renut
SHARE

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ താരമാണ് ബോളിവുഡ് നടി കങ്കണ റനൗട്ട്. ഗാംഗ്സ്റ്ററി'ലൂടെ സിനിമാലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട കങ്കണയുടെ കരിയറില്‍ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് കങ്കണ.

സിംഗപ്പൂരില്‍ വച്ച് നടന്ന അവാര്‍ഡ് നൈറ്റില്‍ 'ബെസ്റ്റ് ആക്ട്രസ്' അവാര്‍ഡ് വാങ്ങിക്കാനായി പോകാന്‍ തന്‍റെ കയ്യില്‍ പണമില്ലാതിരുന്ന സമയമാണ് കങ്കണ ഓര്‍ത്തെടുത്തത്.

"എന്നെ നാമനിർദേശം ചെയ്തുവെന്ന് എനിക്കറിയില്ലായിരുന്നു.  പരിപാടിക്ക് പോകുമ്പോൾ, ടീം എന്‍റെ യാത്രാ പദ്ധതികളെക്കുറിച്ച് ചോദിച്ചു. സിംഗപ്പൂരിലേക്ക് എങ്ങനെ പോകണം, എവിടെ താമസിക്കണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, ടിക്കറ്റ് നിരക്കിനെക്കുറിച്ച് സ്വന്തം ക്രൂവിനോട് ചോദിക്കാൻ പോലും എനിക്ക് ലജ്ജ തോന്നി. അങ്ങനെ എനിക്ക് ആ അവസരം നഷ്ടമായി" കങ്കണ പറയുന്നു. 

പിന്നീട്,  'ഗ്യാങ്സ്റ്റർ', 'ക്വീൻ' എന്നിവയിലെ ഡിഒപി ആയിരുന്ന ബോബി സിംഗ് ആണ് താന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കാര്യം വിളിച്ചറിയിച്ചത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്.

ആരെയും ആശ്രയിക്കാതെ കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നു വന്ന താരമാണ് കങ്കണ. നിരവധി ഉയര്‍ച്ച താഴ്ചകള്‍ കടന്ന് ബോളിവുഡിലെ താരസിംഹാസനം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് നിരന്തരമായ പരിശ്രമവും സ്ഥിരോത്സാഹവും മൂലമാണ്. 

സിനിമയുടെ മായികലോകത്തെത്തിയ ശേഷവും സ്വന്തം കഴിവിനുള്ള അംഗീകാരമായി ലഭിച്ച അവാര്‍ഡ് വാങ്ങിക്കാന്‍ പോലും സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്ന കാലത്തിനോട് കങ്കണ പകരം വീട്ടിയത്, പിന്നീട് നടത്തിയ യാത്രകളിലൂടെയാണ്. അതിമനോഹരമായ ഒട്ടനവധി യാത്രാനുഭവങ്ങള്‍ കങ്കണയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കാണാം. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ ഇങ്ങനെ കങ്കണ പങ്കു വച്ചിട്ടുണ്ട്.‌

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...