പിറന്നാള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ കൂടെ; കാരുണ്യം നീട്ടി വിനു മോഹനും ഭാര്യയും

thrissur-vinu-and-vidya
SHARE

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ വിനു മോഹനനും ഭാര്യയും. വിനുവിന്റെ പിറന്നാളായിരുന്നു ഇന്നലെ.  തെരുവിൽ അലയുന്നവരെ കണ്ടെത്തി വൃത്തിയാക്കി പുതിയ വസ്ത്രവും ഭക്ഷണവും നൽകുന്ന തെരുവോരം  മുരുകനോടൊപ്പം ഇരുവരും രണ്ടു മാസത്തോളമായി യാത്ര ചെയ്യുകയാണ്. 750 പേർക്കു ഇതിനകം മുടിവെട്ടിക്കൊടുക്കുകയും പുത്തൻ വസ്ത്രങ്ങൾ നൽകുകയും ചെയ്തു. 

വിനു മോഹനനും വിദ്യയുംതന്നെയാണു ഇതെല്ലാം ചെയ്യുന്നത്. ഇന്നലെ തൃശൂരിലെത്തിയ ഇവർ തേക്കിൻകാട്ടിലെ മരച്ചുവട്ടിൽ കേക്കു മുറിച്ചു പിറന്നാൾ ആഘോഷിച്ചു. തെരുവിൽനിന്നു കണ്ടെടുത്ത 8 പേരുമാത്രമെ കൂടെയുണ്ടായിരുന്നുള്ളു. തെരുവുമക്കൾ ഉപേക്ഷിക്കുന്ന വസ്ത്രവും മറ്റും ഇവർ കൊണ്ടുപോയി മാലിന്യ നിർമാർജന കേന്ദ്രത്തിനു നൽകും. കുളിമുറിയടക്കമുള്ള വാനുമായാണ് ഇവർ യാത്ര ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...