ബച്ചന്റെ സൺഗ്ലാസ് കാണാതായി; തപ്പി രജനിയും മമ്മൂക്കയും ലാലും; അപൂർവ വിഡിയോ

mammootty-lal-rajini-bachan
SHARE

രാജ്യത്തിന്റെ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തുന്ന മൾട്ടി സ്റ്റാർ ഷോർ‌ട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അമിതാഭ് ബച്ചനും രജനികാന്തും മമ്മൂട്ടിയും മോഹൻലാലും രൺബീർ കപൂറും ചിരഞ്ജീവിയും ആലിയ ബട്ടും പ്രിയങ്ക ചോപ്രയും എന്നു വേണ്ട ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ഷോർ‌ട്ട് ഫിലിമിൽ അഭിനയിക്കുന്നു.

കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയുമാണ് ഇൗ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. മെയ്ഡ് അറ്റ് ഹോം എന്നാണ് വിഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. 

അമിതാഭ് ബച്ചൻ കളഞ്ഞു പോയ തന്റെ സൺഗ്ലാസ് തപ്പുന്നതാണ് വിഡിയോയുടെ പ്രമേയം. വിഡിയോയുടെ വിവിധ ഘട്ടങ്ങളിലായി എല്ലാ താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടി വിഡിയോയിൽ പറയുന്നത്. കൂടാതെ അദ്ദേഹം രജനികാന്തിനോട് ആശാനെ ഒരു ഗ്ലാസ് അമിതാഭ് ജിക്ക് കൊടുക്കാൻ പറയുന്നുമുണ്ട്. മറ്റു താരങ്ങളും വ്യത്യസ്തമായ പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്നുണ്ട്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നാണ് താരങ്ങൾ വിഡിയോയ്ക്കായി ഒന്നിച്ചത്. പ്രസൂൺ പാണ്ഡെയാണ് വി‍ഡിയോ ഒരുക്കിയിരിക്കുന്നത്. കല്യാൺ ജുവലേഴ്സും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...