‘ഹലോ നിവിൻ പോളിയാണ്’; ഓൺകാൾ കരുതലുമായി യൂത്ത് കോൺഗ്രസ്; ഒപ്പമുണ്ട്

nivin-youth-congress
SHARE

കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിലാണ് സർക്കാരുകൾ. ഇതിനൊപ്പം രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണവും പിന്തുണയുമായി യുവാക്കളടങ്ങുന്ന സന്നദ്ധ പ്രവർത്തകരും സജീവമാണ്. ഇതിനൊപ്പം മാനസിക പിന്തുണയും പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

കോവിഡ് 19 ബാധിതരോടും നിരീക്ഷണത്തിൽ കഴിയുന്നവരോടും നാളെ നടൻ നിവിൻ പോളി ഫോണിൽ സംസാരിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യും. ഇത്തരത്തിൽ പ്രമുഖരുമായി ഫോണിൽ സംസാരിക്കാനുള്ള അവസരമാണ് യൂത്ത് കോൺഗ്രസ് ഒരുക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

കുറിപ്പ് വായിക്കാം: കോവിഡ് 19 ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ല. അവർ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്. നമ്മുടെ നാടിന്‍റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്. ആക്ഷേപിക്കപ്പെടേണ്ടവരല്ല അവർ. മാനസികമായി ചേർത്ത് പിടിക്കാം അവരെ.  അവരുടെ കൂടെ നമ്മളെല്ലാവരും ഉണ്ട്. നമ്മുടെ ഐക്യദാർഢ്യം അവരെ അറിയിക്കുന്നതിനു വേണ്ടി യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി #OnCall ക്യാമ്പയിൻ ആരംഭിക്കുകയാണ്.

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട #നിവിൻപോളി ക്വാറന്റൈനിൽ ഉള്ള ചിലരുമായി ഫോണിൽ സംസാരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പല മേഖലകളിലുമുള്ളവർ നമ്മുടെ ഈ പ്രോഗ്രാമിന്റെ ഭാഗമായി നമ്മുടെ സഹോദരങ്ങളോട് സംസാരിക്കുന്നു. നമ്മളുണ്ട് അവർക്കൊപ്പം. നിങ്ങളും പരിചയമുള്ളവരോട് സംസാരിക്കൂ. അവർക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...