സഹപ്രവർത്തകർക്ക് മെയ് വരെയുള്ള ശമ്പളം കൊടുത്ത് പ്രകാശ് രാജ്; മുന്നിലുള്ള മാതൃക

prakash-raj-corona-help
SHARE

രാജ്യത്ത് പുറത്തിറങ്ങാതെ ജനം കൊറോണ വൈറസ് കോവിഡ്19നെതിരെ പ്രതിരോധിക്കുകയാണ്. തൊഴിലും ജീവിതവുമെല്ലാം പ്രതിസന്ധി നേരിടുമ്പോൾ മികച്ച മാതൃക കാട്ടുകയാണ് നടൻ പ്രകാശ് രാജ്.തന്റെ സമ്പാദ്യത്തിൽ നിന്നും , ജോലിക്കാർക്കും പ്രൊഡക്‌ഷൻ ഹൗസിലെ മറ്റു സഹപ്രവർത്തകർക്കും അടുത്ത മെയ് വരെയുള്ള സാലറി നൽകിയിരിക്കുകയാണ് താരം. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും മുന്‍കൂറായി അദ്ദേഹം ശമ്പളം നല്‍കി. 

‘സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന സിനിമകളുടെ ദിവസവേതന തൊഴിലാളികൾക്കും പകുതി പ്രതിഫലം നൽകാനാണ് തീരുമാനം. എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നേ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കുക.’- പ്രകാശ് രാജ് കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...