ഞാൻ വീട്ടിലാണ്, നിങ്ങളും വീട്ടിലല്ലേ; അഞ്ചുമണിക്ക് അവരെ അഭിനന്ദിക്കാം: ദുല്‍ഖര്‍

Dulquer-22
SHARE

കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച്, മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിൽ അണി ചേർന്ന് ദുൽഖർ സൽമാനും. കോവിഡ് വ്യാപനം തടയുന്നതിനും അതിനെ അതിജീവിക്കുന്നതിനുമായുള്ള ജനതാ കർഫ്യൂവിൽ ഭാഗമാകാമെന്നും ആരോഗ്യ പ്രവർത്തകരെ വൈകുന്നേരം അഞ്ച് മണിക്ക് അഭിനന്ദിക്കാമെന്നും താരം കുറിച്ചു. 

താൻ വീട്ടിലാണെന്നും മറ്റുള്ളവരും വീടുകളിലാണെന്ന് കരുതുന്നുവെന്നും ദുൽഖർ സമൂഹമാധ്യമത്തിൽ കുറിച്ചു. നമ്മുടെ നാടിനും നമ്മുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ വീട്ടിലിരിക്കുന്നു എന്ന കാർഡ് പിടിച്ച് നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ചലച്ചിത്രരംഗത്തെ പ്രമുഖരെല്ലാം കർഫ്യൂവിൽ ഭാഗമായി വിഡിയോ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാവിലെ ഏഴുമണി മുതൽ രാത്രി ഒൻപത് മണിവരെയാണ് നീളുക. അവശ്യസർവീസുകളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിരുന്നു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...