നസ്രിയയുടെ 'ഹാൻഡ് ഇമോജി' ചലഞ്ച്; എന്തെന്നറിയാതെ ഫഹദ്; വിഡിയോ

nazriya-fahad
SHARE

ടിക് ടോക്കിൽ ഇപ്പോൾ വൈറലാകുന്നത് ഹാൻഡ് ഇമോജി ചലഞാചാണ്. കൊറോണ കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാവർക്കും സമ.ം പോകാനാണ് ഈ ചലഞ്ച്. 'ഹാൻഡ് ഇമോജി' ചലഞ്ചിൽ പങ്കെടുത്ത് പ്രിയ താരം നസ്രിയ നസീമും രംഗത്തെത്തി. ഭർത്താവും അഭിനേതാവുമായ ഫഹദ് ഫാസിലിനൊപ്പമുള്ള ചലഞ്ച് വിഡിയോ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ പങ്കു വച്ചു. ചലഞ്ചിൽ പങ്കെടുത്തത് നസ്രിയ ആണെങ്കിലും മുഖഭാവത്തിലൂടെ കയ്യടി നേടിയത് ഫഹദ് ആയിരുന്നു. 

ഒരു പാട്ടിന്റെ പശ്ചാത്തലത്തിൽ സ്ക്രീനിൽ തെളിയുന്ന ഹാൻഡ് ഇമോജികൾ അതുപോലെ അനുകരിക്കുന്നതാണ് 'ഹാൻഡ് ഇമോജി ചലഞ്ച്'. കുഴപ്പിക്കുന്ന മുദ്രകളുള്ള ഈ ചലഞ്ച് അനായാസമായി ചെയ്യുകയാണ് നസ്രിയ. അതേസമയം, സ്ക്രീനിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാതെ സാകൂതം വീക്ഷിക്കുന്ന ഫഹദിനെയും വിഡിയോയിൽ കാണാം. ഫഹദിന്റെ അവസ്ഥയെ രസകരമായി അവതരിപ്പിക്കുന്ന അടിക്കുറിപ്പും നസ്രിയ വിഡിയോക്കൊപ്പം പങ്കുവച്ചു. "ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭർത്താവിനോട് വിശദീകരിക്കുന്ന ഞാൻ. (അദ്ദേഹത്തിന്റെ മുഖം നോക്കൂ) എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും  ഇല്ല," കുസൃതി നിറയുന്ന ഇമോജികൾക്കൊപ്പം നസ്രിയ കുറിച്ചു.  

'ക്വാറന്റീൻ ചിൽ' എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് 19–ന്റെ സാമൂഹ്യവാപനം തടയുന്നതിനായി ഷൂട്ടും മറ്റു ഔദ്യോഗിക പരിപാടികളും റദ്ദാക്കി വീട്ടിൽ കഴിയുന്ന താരദമ്പതികളുടെ ക്യൂട്ട് വിഡിയോ ആരാധകർ ഏറ്റെടുത്തു. വിജയ് യേശുദാസ്, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ തുടങ്ങിയ താരങ്ങൾ നസ്രിയയുടെ വിഡിയോ ചലഞ്ചിന് കമന്റുകളുമായെത്തി. ഒരു മണിക്കൂറിനുള്ളിൽ രണ്ടരലക്ഷം പേരാണ് നസ്രിയയുടെയും ഫഹദിന്റെയും വിഡിയോ കണ്ടത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...