‘ചക്കരേ നിന്നെ മിസ് ചെയ്യും’; മീനാക്ഷി യുഎസിലേക്ക്; സങ്കടത്തോടെ ‘തട്ടീം മുട്ടീം’ ടീം

manjumeenakshi
SHARE

മഴവിൽ മനോരമയിലെ 'തട്ടീം മുട്ടീം' എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയിരുന്നു മീനാക്ഷിയും  മോഹനവല്ലിയും. ഇരുവരുടേയും അമ്മ മകൾ കോമ്പിനേഷൻ പരമ്പരയുടെ പ്രധാന ആകർഷണമാണ്.  വിദേശത്ത് പോകാനൊരുങ്ങുന്ന മീനാക്ഷിയെന്ന ഭാഗ്യലക്ഷ്മിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് അമ്മയായി അഭിനയിക്കുന്ന മഞ്ജു പിള്ള..

നഴ്സിങ് പഠനം പൂർത്തിയാക്കി വിദേശത്തേയ്ക്കു പോവുകയാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ മിസ് ചെയ്യുമെന്നും ഒരുപാട് ഇഷ്ടമുണ്ടെന്നും മഞ്ജു പിള്ള കുറിച്ചു. ഭാഗ്യലക്ഷ്മിയെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് മഞ്ജു ആശംസ അറിയിച്ചത്. ‘ചക്കരേ നിന്നെ മിസ് ചെയ്യും. എല്ലാ ആശംസകളും നേരുന്നു. ഒരുപാടിഷ്ടം’’ – മഞ്ജു കുറിച്ചു.

കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ, ഭാഗ്യലക്ഷ്മി, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പരമ്പര. നർമ്മം കൊണ്ടും കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയം കൊണ്ടും പെട്ടന്നു തന്നെ പ്രക്ഷക പ്രീതിനേടിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...