എനിക്ക് എന്‍റെ ഇഷ്ടം; പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം അപഹാസം; ശ്രുതിയുടെ ചുട്ട മറുപടി

shruthi-28
SHARE

പ്ലാസ്റ്റിക് സർജറിക്ക് വിധേയായതിന്റെ പേരിൽ വ്യാപകമായി ട്രോളുകൾ നേരിട്ട സംഭവത്തിൽ തുറന്നടിച്ച് ശ്രുതിഹാസൻ. ഇത് തന്റെ ജീവിതമാണെന്നും അത് എങ്ങനെ ജീവിക്കണമെന്ന് സ്വയം തിരഞ്ഞെടുക്കുന്നതാണെന്നും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ശ്രുതിയുടെ പോസ്റ്റിങ്ങനെ: 

ഇത് എന്റെ ജീവിതമാണെന്നും എന്റെ മുഖമാണെന്നും പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയ ആയിരുന്നു. അത് അംഗീകരിക്കുന്നതിൽ നാണക്കേട് കാണിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എതിർക്കുന്നുമില്ല. ഞാൻ ഇങ്ങനെയാണ് ജീവിക്കാൻ ആഗ്രഹിക്കുന്നത്. നമ്മളായി തന്നെ ജീവിക്കാനും ശരീരത്തിലും മനസിലും വരുന്ന മാറ്റങ്ങളെ അംഗീകരിക്കുന്നതിനും കഴിയുക എന്നതാണ് സ്വയം ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച കാര്യം.

ഇതുകൊണ്ടാണ് എന്റെ തന്നെ രണ്ട് ചിത്രങ്ങൾ പോസ്റ്റിനൊപ്പം ചേർക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് വിഷമിച്ചിരിക്കുകയല്ല എന്റെ രീതി. പക്ഷേ അവൾ തടിച്ചത് കണ്ടില്ലേ? മെലിഞ്ഞത് കണ്ടില്ലേ തുടങ്ങിയ കമന്റുകൾ തുടർച്ചയായി വരുന്നത് ഒഴിവാക്കാനാവില്ല. മൂന്ന് ദിവസത്തെ വിത്യാസത്തിൽ എടുത്ത ചിത്രങ്ങളാണിത്. ചില സ്ത്രീകൾക്കെങ്കിലും ഞാന്‍ പറയുന്നത് മനസിലാകുമെന്ന് കരുതുന്നു. കുറേക്കാലമായി ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചാണ് മാനസിക–ശാരീരിക ആരോഗ്യം നിലനിൽക്കുന്നത്. ആരോഗ്യകരമായ രീതിയിൽ മുന്നോട്ട് പോകാൻ ഞാന്‍ കഠിന പ്രയത്നം ചെയ്യുന്നുണ്ടെങ്കിലും അത് ഒട്ടും എളുപ്പമായിരുന്നില്ല. ശാരീരിക മാറ്റങ്ങൾ വേദനയുളവാക്കുന്നതാണ്. 

ആരെയും വിധിക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഞാൻ കരുതുന്നത്. അതത്ര നല്ല കാര്യവുമല്ല. കുറച്ച് കൂടുതലായി എന്നെ സ്നേഹിക്കാൻ ഈ ദിവസങ്ങളിൽ ഞാൻ ശ്രമിക്കുന്നുണ്ട്. ജീവിതത്തിൽ എനിക്കേറ്റവുമധികം പ്രണയം എന്നോട് തന്നെയാണെന്ന് തിരിച്ചറിഞ്ഞതിൽ പിന്നെയാണത്. നിങ്ങൾക്കും അങ്ങനെ തന്നെയാകുമെന്ന് കരുതുന്നു. സ്നേഹമായിരിക്കട്ടെ എങ്ങും.' എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...