കേശുവിന്റെ വാലന്‍റൈന്‍സ് ഡേ; പുതിയ പോസ്റ്ററുമായി ദിലീപ് ചിത്രം

dileep-urvashi
SHARE

മുപ്പത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും സ്പെഷൽ വാലന്റൈൻസ് ഡേ ആശംസകളുമായി കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അണിയറ പ്രവര്‍ത്തകർ. ദിലീപിന്റെയും ഉർവശിയുടെയും വിവാഹവാർഷികാഘോഷത്തിന്റെ ചിത്രവും ഇവർ പങ്കുവച്ചു.

പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിൽ ദമ്പതികളായാണ് ദിലീപും ഉർവശിയും എത്തുന്നത്. കേശു എന്നാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. രത്നമ്മയായി ഉർവശി എത്തുന്നു. തണ്ണീർമത്തൻ ഫെയിം നസ്‌ലിൻ, ജൂൺ ഫെയിം വൈഷ്ണവി എന്നിവർ ഇവരുടെ മക്കളായി അഭിനയിക്കുന്നു.

നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സജീവ് പാഴൂരാണ്. സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...