ചരിത്രത്തിലേക്കു പറന്നുകയറി സൂര്യ; ഓഡിയോ ലോഞ്ച് ആകാശത്ത്

audio-launch-soorarai-pottru-in-spice-jet
SHARE

ചരിത്രത്തിലേക്കു പറന്നുകയറി  നടന്‍ സൂര്യയുടെ പുതിയ സിനിമയായ സുരരൈ പൊട്രുവിന്റെ ഓഡിയോ ലോഞ്ച്. ചെന്നൈയുടെ ആകാശത്തു വച്ച് സ്പൈസ് ജറ്റ് വിമാനത്തിലായിരുന്നു സിനിമയിലെ പാട്ടുകള്‍ പുറത്തിറക്കല്‍ ചടങ്ങ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈന്‍ ആയിരുന്ന എയര്‍ ഡെക്കാന്‍റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരരൈ പൊട്രു.

സാധാരണക്കാരന്റെ ആകാശയാത്രയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ മനുഷ്യന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് പറ്റിയ ഇടം ഏതാണ്. ആകാശം തന്നെയെന്നതില്‍ സുരരൈ പൊട്രുവിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു സംശയുമുണ്ടായിരുന്നില്ല.

അങ്ങിനെയാണ് എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ഗോപിനാഥിന്റെ   ജിവിതം പറയുന്ന സൂര്യയുടെ സിനിമയുടെ  ഓഡിയോ ലോഞ്ച് ചെന്നൈയുടെ ആകാശത്ത് നടന്നത്. അതിഥികളായി എത്തിയവതാവട്ടെ വിമാനയാത്ര സ്വപ്നം പോലും കാണാന്‍ കഴിയാത്ത നൂറു കുട്ടികളും.  

ഇരുധി സുട്രൂവെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായിക സുധ കൊങ്ങരയുടെ  രണ്ടാമത്തെ ചിത്രമാണ് സുരരൈ പൊട്രൂ. പത്തുവര്‍ഷത്തിലേറെ നീണ്ട  തയാറെടുപ്പുകള്‍ക്കുശേഷമെടുത്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ്  നായിക. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...