വാപ്പച്ചി അഭിപ്രായം പറയില്ല; എന്റെ ‘തല’ വലുതായാലോ’; അച്ഛൻമാരുടെ പ്രതികരണം; വിഡിയോ

dq-anoop-kalyani
SHARE

ഏറെ പ്രത്യേകതകൾ നിറഞ്ഞ സിനിമയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തില താരങ്ങളും അവരുടെ പാരമ്പര്യവുമാണ് തിയറ്ററിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഒരു കാര്യം. സത്യൻ അന്തിക്കാടിന്റെ മകന്റെ സംവിധാനം. ദുൽഖർ നായകൻ. പ്രിയദർശന്റെ മകൾ കല്യാണി നായിക. ഇങ്ങനെ മക്കൾ ഒരുമിച്ച ചിത്രം കണ്ട ശേഷം ഇവരുടെ അച്ഛൻമാരുടെ അഭിപ്രായം എന്തായിരിക്കും. ഇൗ ചോദ്യത്തിന് താരങ്ങളുടെ മറുപടി ഇങ്ങനെ.

അച്ഛൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമ കണ്ട ആളുകൾ ഒരുപാട് മെസേജുകൾ അച്ഛന് അയച്ചിരുന്നതായും കല്യാണി പറഞ്ഞു. ആ മെസേജുകളൊക്കെ വായിച്ച ശേഷം അച്ഛൻ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ച് അയച്ചെന്നും അതിൽ ‘ഐ ആം പ്രൗഡ് ഓഫ് യു’ എന്നാണ് എഴുതിയിരുന്നുതെന്നും കല്യാണി പറഞ്ഞു. 

ഈ സിനിമയുടെ സ്ക്രിപറ്റ് തന്നെ കാണിക്കാതിരുന്നത് നന്നായി എന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് അനൂപ് സത്യൻ പറഞ്ഞു. ‘അച്ഛന്റെ ശൈലിയിലുള്ള സിനിമ അല്ലായിരുന്നു ഇത്. അച്ഛന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ സിനിമ അച്ഛന് ഒരുപാട് ഇഷ്ടമായി. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രമേയമായതിനാൽ അച്ഛന്റെ പ്രേക്ഷകരും ഹാപ്പിയായി എന്നതാണ് മറ്റൊരു സന്തോഷം.

വാപ്പ സിനിമകൾ കണ്ടാൽ ഒരഭിപ്രായം പറയാൻ താൽപര്യപ്പെടാറില്ലെന്ന് ദുൽഖർ പറഞ്ഞു. ‘എന്റെ സിനിമകൾ കണ്ടാൽ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാൻ അദ്ദേഹം താൽപര്യപ്പെടാറില്ല. ചിലപ്പോൾ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.’–ദുൽഖർ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...