'അയാൾ എന്നെ ചതിക്കുകയായിരുന്നു; അത് അവസാനിച്ചു'; പ്രണയത്തകർച്ചയെക്കുറിച്ച് സന

sana-melvin-12
SHARE

സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ട പ്രണയജോഡികളായിരുന്നു നൃത്തസംവിധായകൻ മെല്‍വിൻ ലൂയീസും നടി സന ഖാനും. പ്രണയം പരസ്യമാക്കിയ ഇരുവരും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സനയും മെൽവിനും വേർപിരിഞ്ഞെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

സോഷ്യൽ മീഡിയയിൽ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും നീക്കം ചെയ്തിട്ടുണ്ട്. പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സന ഒരഭിമുഖത്തിൽ. ''മെൽവിൻ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞുപ്പോൾ മുതൽ വിഷാദരോഗം അലട്ടുകയാണ്''- സന പറയുന്നു.

മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് താന്‍ നേരത്തെ കേട്ടിരുന്നുവെന്നും എന്നാൽ മെൽവിൻ എല്ലാം നിഷേധിച്ചതിനാൽ ഒന്നും വിശ്വസിച്ചില്ലെന്നും സന പറയുന്നു. ''ആ ബന്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരാളുമായി പ്രണയത്തിലാണിപ്പോൾ അയാൾ''- സന പറഞ്ഞു. ഒരുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...