കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിക്കും; ആറുമണിക്ക് അപ്പുറം ഷൂട്ടില്ല; സമാന്ത

samantha-nagachaithanya
SHARE

വിവാഹശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സമാന്ത. 'വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും' സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്പു താന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും ഒരു അഭിമുഖത്തിനിടെ സാമന്ത പറഞ്ഞു.

ഫാമിലി മാന്‍ 2 എന്ന വെബ്‌സീരീസിലാണ് ഇനി സാമന്തയെ പ്രേക്ഷകര്‍ കാണുക. ഇതില്‍ ആക്ഷന്‍ രംഗങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സെപ്തംബറില്‍ ആമസോണ്‍ പ്രൈമില്‍ വെബ് സീരീസ് റിലീസാകും.  

96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...