28 വർഷത്തെ ഇടവേള, എആർ മാജിക് വീണ്ടും മലയാളത്തിലേക്ക്; ആകാംക്ഷ

ar
SHARE

നീണ്ട ഇടവേളയ്ക്കു ശേഷം മ്യൂസിക് മൊസാര്‍ട്ട് എ.ആര്‍.റഹ്മാന്‍  മലയാള  സിനിമയിലേക്കു മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി  സംഗീതമൊരുക്കുമെന്ന്  എ.ആര്‍.റഹ്മാന്‍ ചെന്നൈയില്‍ പറഞ്ഞു. 

ഇരുപത്തിയെട്ടു കൊല്ലത്തിനു മുമ്പ് പുറത്തിറങ്ങിയ യോദ്ധ സിനിമയിലെ ഈ പാട്ടിനൊത്ത് മലയാളി ഇന്നും താളം പിടിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഒന്നു മാത്രമാണ്  എ.ആര്‍. റഹ്മാന്‍ മാജിക്.  റോജയിലൂടെ സംഗീത ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പതിയുന്നതിനും ആറുമാസം  മുമ്പാണ്  ഓസ്കര്‍ നായകന്‍ ഒരു മലയാള സിനിമയുടെ ഭാഗമായത്.നീണ്ട ഇടവേളയ്ക്കു ശേഷം റഹ്മാന്‍  മലയാളത്തില്‍  വീണ്ടും എത്തുകയാണ്. നിര്‍മാണം പുരോഗമിക്കുന്ന  ബ്ലസിയുടെ ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ  റഹ്മാന്‍ വ്യക്തമാക്കി.

ബന്യാമന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലസി ഇതേ പേരില്‍ സിനിമയെടുക്കുന്നത്. നോവലിലെ നജീബായി വെള്ളിത്തിരയിലെത്തുന്ന നടന്‍ പ്രിഥിരാജ് കഥാപാത്രത്തിനായി  തടി കുറയ്ക്കാന്‍ തുടങ്ങിയെന്ന വാര്‍ത്തയും ഈയിടെ പുറത്തുവന്നിരുന്നു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...