വാനിന് മുകളിൽ ആരാധകരെ കൈവീശി വിജയ്; ‘പതറാത്ത ആവേശം’; വിഡിയോ

vijay-new
SHARE

ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യലിൽ പതറാതെ തമിഴ് സൂപ്പർ താരം വിജയ്. വിജയ്‍യെ ആരാധകർ വരവേൽക്കുന്ന വിഡിയോ വൈറലാകുന്നു. മാസ്റ്റർ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്‍റെ കാരവാനിന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെൽഫികള്‍ പകർത്തുന്നതുമാണ് വിഡിയോയിൽ. 

വിജയ്‌ നായകനാകുന്ന ചിത്രം ‘മാസ്റ്റര്‍' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഈ കാഴ്ച. മാസ്റ്റര്‍’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നായകന്‍ വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. കൈദി സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്.

അതേസമയം വിജയ്‌ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട്  ആദായനികുതി  വകുപ്പ്  നോട്ടീസ് നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍  നിര്‍ദേശം നൽകി. ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. നേരത്തെ ആദായനികുതി വകുപ്പ് താരത്തെ  30 മണിക്കൂറിലേറെ ചോദ്യം ചെയ്തതിരുന്നു. 

വിജയ്‌യുടെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും തിരച്ചിൽ നടത്തി. ഇതിനിടെ ‘ബിഗിൽ’ നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെന്റിന്റെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ 25 കോടി രൂപ പിടിച്ചെടുത്തു. നിർമാതാവ് കൽപാത്തി അഘോരത്തിന്റെ വസതി, ഓഫിസ്, നഗരത്തിനകത്തും പുറത്തുമുള്ള തിയറ്ററുകൾ എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...