സെറ വനിതാഫിലിം അവാര്‍ഡുകള്‍ നാളെ സമ്മാനിക്കും; നിറഞ്ഞാടാൻ വൻ താരനിര

vanitha
SHARE

കേരളത്തിലെ ഏറ്റ‌വും വലിയ ജനീകിയ ചലചിത്ര പുരസ്കാരം, സെറ വനിതാ ഫിലിം അവാര്‍ഡുകള്‍ നാളെ കൊച്ചിയില്‍ സമ്മാനിക്കും. മലയാള ചലച്ചിത്രലോകത്തിന്റെ ആഘോഷരാവില്‍ ബോളിവുഡില്‍ നിന്ന് മാധുരി ദീക്ഷിതും, ജാക്വലിന്‍ ഫെര്‍ണാണ്ടസും, നോറാ ഫത്തോഹിയുമടക്കം വമ്പന്‍ താരനിര നിറഞ്ഞാടും. വൈകിട്ട് ആറ് മുതല്‍ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലാണ് അവാര്‍ഡ്നിശ.

മലയാള ചലചിത്രലോകം കൊച്ചിയിലേക്ക് ചുരുങ്ങാന്‍ ഇനി ഒരു രാത്രിയുടെ അകലം മാത്രം.  വെള്ളിത്തിരയില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത താരങ്ങള്‍ പുരസ്കാരമധുരം നുണയാന്‍ ഒരു വേദിയിലെത്തും. അവാര്‍ഡ് നിശയെ  ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു.

താരരാജാക്കന്‍മാരും റാണിമാരും സംഗമിക്കുന്ന വേദിയില്‍ പെര്‍ഫോമന്‍സുകളുട പൂരമായിരിക്കും. ബോളിവുഡിന്റെ റാണി മാധുരി ദീക്ഷിതും ഹിന്ദി, തമിശ, തെലുങ്ക്, മലയാളം സിനിമളിലെ സൂപ്പര്‍ ഐറ്റം നമ്പരുകളിലൂുടെ യുവാക്കളുടെ ഹരമായി മാറി നോറ ഫത്തേഹിയും ജാക്വലിന്‍ ഫെര്‍ണാണ്ടസുമെല്ലാം. നൃത്തച്ചുവടുകളുമായെത്തും.

മാമാങ്കത്തിലെ വണ്ടര്‍ ബോയ് മാസ്റ്റര്‍ അച്യൂതിന്റെ കലാപ്രകടനമാണ് മേളയുടെ മറ്റൊരു പ്രത്യേകത. മാമാങ്കത്തിലൂടെ മലയാളികളുടെ മനസിലിടംപിടിച്ച പ്രാചി തെഹ്‌ലാനും അച്യുതിനൊപ്പം ചുവടുവയ്ക്കും

രമ്യാനമ്പീനും അനുശ്രീയുമെല്ലാം ചേര്‍ന്നുള്ള നൃത്തച്ചുവടുകളും. നമിതാ പ്രമോദിന്റെ പ്രകടനവുമുണ്ട്..

നാളെ വൈകിട്ട് ആറിന് വില്ലിങ്ടണ്‍ ‌ഐലന്റിലെ ബ്രിസ്റ്റോ ഗ്രൗണ്ടിലാണ് അവാര്‍ഡ് നിശ. പാസ് മുഖേനാണ് പ്രവേശനം 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...