അമലയും വിജയ്​യും വിവാഹമോചിതരാകാൻ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയ്​യുടെ പിതാവ്

amala-paul-vijay-dhanush
SHARE

തമിഴ് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഇൗ വെളിപ്പെടുത്തൽ. നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനുഷാണെന്ന് വെളിപ്പെടുത്തി വിജയ്‌യുടെ പിതാവ് അളകപ്പന് രംഗത്തെത്തി‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ധനുഷിന്റെ ആവശ്യപ്രകാരം അമല വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് അദ്ദേഹം പറയുന്നു. വിജയ്‌യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായെന്നും അളകപ്പൻ പറഞ്ഞു.

എന്നാല്‍ അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എല്‍ വിജയ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അന്നും വിജയ് പറഞ്ഞിരുന്നു. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...