സുരേഷ്ഗോപി പറഞ്ഞതെല്ലാം അതേപടി..; കഴിവിൽ അമ്പരന്ന് താരം; പ്രശംസ; വിഡിയോ

suresh-gopi-fan-boy
SHARE

നടനായും അവതാരകനായും മലയാളി മനസിൽ സ്ഥിര സ്ഥാനം നേടിയ സുരേഷ്ഗോപിയെ അതേ പോലെ അവതരിപ്പിച്ച് െകാച്ചുമിടുക്കൻ. മഴവിൽ മനോരമയിലെ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഗെയിം ഷോയിലെ താരത്തിന്റെ അവതരണവും സംഭാഷണങ്ങളും അതേ പടി വേദിയിൽ അവതരിപ്പിക്കുകയാണ് ആദിത്യ പ്രശോഭ് എന്ന മിടുക്കൻ. ഇൗ വിഡിയോ വൈറലായതോടെ സുരേഷ് ഗോപിയും അഭിനന്ദനവുമായി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് കുട്ടി ആരാധകനെ താരം പ്രശംസിച്ചത്.

‘കഴിവും പരിശ്രമവും കൊണ്ട് അത്ഭുതപ്പെടുത്തുന്നു ആദിത്യ പ്രശോഭ് എന്ന ഈ കൊച്ചു മിടുക്കൻ. അറിവിനൊപ്പം കലയും വളരുന്നു നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ... ആദിത്യന് അനുഗ്രഹാശിസുകൾ.’ അദ്ദേഹം കുറിച്ചു. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...