ഈ ‘പറക്കല്‍’ കഠിനാധ്വാനത്തിന്റെ ഫലം; അജ്ഞുവിനെ അഭിനന്ദിച്ച് സുരഭി

surabha
SHARE



ഒപ്പം അഭിനയിക്കുന്ന യുവതാരത്തിന് അഭിനന്ദനമറിയിച്ച് നടി സുരഭിലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എം 80 മൂസ എന്ന പരമ്പരയിൽ സുരഭിയുടെ മകളായി അഭിനയിച്ചിരുന്ന അഞ്ജു എന്ന കുട്ടിയെ അഭിനന്ദിച്ചാണ് പോസ്റ്റ്. ഒരു എയർഹോസ്റ്റസ് ആകുക എന്നതായിരുന്നു അഞ്ജുവിന്റെ സ്വപ്നം. ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോൾ എയർഹോസ്റ്റസിനെ കണ്ടതുമുതലാണ് അ‍ഞ്ജുവിനെ ഈ ആഗ്രഹമുണ്ടായതെന്നും ഇപ്പോഴിതാ കഠിന പരിശ്രമം കൊണ്ട് അവളത് നേടിയെടുത്തിരിക്കുകയാണെന്നും സുരഭി പറയുന്നു.

എയർ ഇന്ത്യയിലാണ് അ‍ഞ്ജുവിന് ജോലി ലഭിച്ചത്. ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്കായിരുന്നു. അത് തനിക്കും അഭിമാന നിമിഷമായിരുന്നെന്നും സുരഭിയുടെ കുറിപ്പ്.

സുരഭിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

എം80 മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ. അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോൾ എയർഹോസ്റ്റസിനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു എയർഹോസ്റ്റസ് ആകുക എന്നത്. അതിനുവേണ്ടി അവൾ കഠിനപ്രയത്നം നടത്തി പഠിച്ചു എയർഹോസ്റ്റസ്‌ ആയി. എയർ ഇന്ത്യയിൽ ജോലിയും കിട്ടി.

ഇന്നലെ അവളുടെ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക്. പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും. സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ! അതിന് അഞ്ജു ഒരു പ്രചോദനം ആകട്ടെ.

അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന്. ആത്മാർത്ഥമായി ആശംസിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...