എംജിആർ ആയി അരവിന്ദ് സ്വാമി; അമ്പരപ്പിച്ച വേഷപ്പകർച്ചയ്ക്ക് പിന്നിൽ മലയാളി

aravind-swamy-mgr
SHARE

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ തലൈവിയിൽ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമി ആണ്. തമിഴ് സൂപ്പർസ്റ്റാർ എംജിആറായി അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയാണ് അരവിന്ദ് സ്വാമി നടത്തിയത്. കെട്ടിലും മട്ടിലും മുടിയിലുമൊക്കെ സൂക്ഷമമായ നിരീക്ഷണം നടത്തിയായിരുന്നു മേക്കപ്പ്. മലയാളത്തിന്റെ സ്വന്തം പട്ടണം റഷീദാണ് അരവിന്ദസ്വാമിയുടെ വേഷപ്പകർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത്.

കങ്കണ റനൗട്ടാണ് മുൻ താരറാണിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറാകും മുൻപു തെന്നിന്ത്യൻ സിനിമയിൽ ചക്രവർത്തിയായി വാണ എം.ജി. രാമചന്ദ്രനെന്ന എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്.

pattanam-rasheed-aravind

സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി.വി. പ്രകാശ് കുമാര്‍ സംഗീതം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...