പേടിപ്പിക്കാന്‍ മഞ്ജുവും സണ്ണിയും; ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് ഇതാ

chathurmukham-first-look
SHARE

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ചതുർ മുഖമെന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലുടെ പുറത്തുവിട്ടു. കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലൻസിയർ, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ആമേനിലുടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാൽമീകം എന്നി ചിത്രങ്ങളുടെ രചയിതാവ് അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്  ചതുർമുഖത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. സംഗീതം-ഡൗന്‍ വിന്‍സെന്റ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...