ഇതാ 26 വർഷം മുൻപുള്ള ഐശ്വര്യറായ്; ചിത്രം പങ്കുവച്ച് ഫോട്ടോഗ്രാഫർ; വൈറൽ

‘അന്നും ഇന്നും ഒരു പെൺകുട്ടി ഒരുങ്ങിയിറങ്ങിയാൽ മലയാളിയുടെ സ്ഥിരം ചോദ്യമുണ്ട്. എന്താ ഐശ്വര്യറായ് ആണോ എന്ന്..’. ഇൗ പേരിനൊപ്പം സൗന്ദര്യം കെട്ടിയിടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. ഇപ്പോഴിതാ ആരാധകരെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുൻ ലോക സുന്ദരിയുടെ 26 വർഷം മുൻപത്തെ ചിത്രമാണിത്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഫറൂഖ് ചോധിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്.

1993ൽ എടുത്തതാണ് ഇൗ ചിത്രം. ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലുള്ള ചിത്രത്തിൽ ഒരു കണ്ണാടിക്ക് മുന്നിലാണ് ഐശ്വര്യ ഇരിക്കുന്നത്. അന്നും ഇന്നും സൗന്ദര്യത്തിന് ഒരുമാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ.