ലൂസിഫർ കണ്ട് രജനി വിളിച്ചു; അടുത്ത സിനിമ ചെയ്യാമോ?; പക്ഷേ; പൃഥ്വി പറയുന്നു

rajini-raj-lucifer
SHARE

മലയാള സിനിമയ്ക്ക് കച്ചവടത്തിന്റെ പുതിയ തലം കാട്ടിക്കൊടുത്ത സിനിമയായിരുന്നു ലൂസിഫർ. ഇപ്പോഴിതാ അതിന് പിന്നാെല തന്നെ തേടി എത്തിയ മഹാഭാഗ്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് പൃഥ്വിരാജ്. മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്‌സിറ്റിയും ചേർന്നു സംഘടിപ്പിച്ച ‘സൂപ്പർ ഫാൻസ്’ പരിപാടിയിൽ ആരാധകരോട് സംവദിക്കുമ്പോഴാണ് പൃഥ്വിരാജ് മനസ് തുറന്നത്. 

‘ലൂസിഫര്‍ ഇറങ്ങിയ സമയത്ത് രജനീകാന്ത് വിളിച്ചിരുന്നു. അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചു. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാമോ എന്നാണ് രജനി സാർ ചോദിച്ചത്. എന്നാൽ ആടുജീവിതത്തിന്റെ തിരക്കിലായതിനാൽ എനിക്കത് ചെയ്യാൻ സാധിച്ചില്ല. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ‍ഞാൻ ഇതിനെ കാണിന്നു. എന്റെ ജീവിതത്തിൽ ഇത്ര വലിയ ക്ഷമാപണം ചോദിച്ച് വേറെ ആർക്കും മെസേജ് അയക്കേണ്ടി വന്നിട്ടില്ല. രജനി സാർ വച്ചുനീട്ടിയ അവസരം നിഷേധിച്ചത് വലിയ നഷ്ടമാണ്’ പൃഥ്വി പറയുന്നു.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഡ്രൈവിങ് ലൈസന്‍സ്’ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. സുരാജ് വെഞ്ഞാറമൂടും അമ്പരപ്പിക്കുന്ന പ്രകടനവുമായി കയ്യടി നേടുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...