പത്മരാജന്റെ മുഖഛായയുള്ള പൃഥി; ആ ജീവിതം സിനിമ ആക്കിക്കൂടെ; കുറിപ്പ്

prithvi-padmarajan
SHARE

നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വാക്കുകൾ ഇന്ന് മലയാള സിനിമാപ്രേമികളുടെ സജീവ ചർച്ചയാവുകയാണ്. സിനിമാ പ്രേമികളുടെ ചർച്ചയിലും ഒഴിച്ചുകൂടാനാകാത്ത പേരാണ് പത്മാരാജൻ എന്നത്. അദ്ദേഹത്തിന്റെ സിനിമകളും ജീവിതവും കഥകളും ഇന്നും സാഹിത്യത്തിലും സിനിമയിലും  സജീവമാണ്. പത്മരാജന്റെ ജീവിതം സിനിമ ആക്കണം എന്ന മോഹമാണ് ഹരീഷ് പങ്കുവയ്ക്കുന്നത്. പൃഥിരാജിന് പത്മരാജന്റെ മുഖത്തോടുള്ള സാമ്യം കൂടി പങ്കുവച്ചാണ് കുറിപ്പ്.

കുറിപ്പ് വായിക്കാം: ‘പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകൻ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച " മകൻ എഴുതിയ പത്മരാജൻ" എന്ന ഓർമ്മ കുറിപ്പുകൾക്ക് അനന്തൻ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു.പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത് . മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...