‘അങ്ങനെയെല്ലാം ദൃശ്യം മോഡലല്ല’; ആരോപണങ്ങൾ തള്ളി ജീത്തു ജോസഫ്

jeethu-web
SHARE

ദൃശ്യം മോഡല്‍ കൊലപാതക ആരോപണങ്ങളെ തള്ളി വീണ്ടും സംവിധായകന്‍ ജീത്തു ജോസഫ്. കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് ചിത്രം തമ്പിയുടെ പ്രചാരണാര്‍ഥമാണ് ജിത്തുജോസഫ് മാധ്യമങ്ങളെ കണ്ടത്. ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തപ്പോഴുണ്ടായ കോപ്പിയടി ആരോപണങ്ങളെയും ജീത്തു ജോസഫ് തള്ളി.

എവിടെ കൊലപാതകമുണ്ടായാലും ദൃശ്യം മോ‍‍ഡല്‍ എന്ന് ആരോപിക്കുന്നതിനെയാണ് ജിത്തു ജോസഫ് എതിര്‍ക്കുന്നത്. ഏറ്റവും ഒടുവില്‍ ഉദയംപേരൂര്‍ കൊലപാതകക്കേസിലും ഉയര്‍ന്ന ദൃശ്യം മോ‍‍ഡല്‍ ആരോപണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു  ജീത്തുജോസഫ്.

ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതൊരു കൊറിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന് ആരോപണവും ജീത്തുജോസഫ് നിഷേധിച്ചു. അങ്ങനെയെങ്കില്‍ പകര്‍പ്പവകാശം ചൈനക്കാര്‍ വാങ്ങില്ലായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രം തമ്പിയില്‍ കാര്‍ത്തിയെ കൂടാതെ ജ്യോതിക, നിഖില്‍ വിമല്‍, ബാല , ഹരീഷ് പേരടി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...