'അതേ മ‍ഞ്ഞ കാർ..’; ദൃശ്യം ചൈനീസ് റീമേക്ക് ട്രെയിലർ ഇങ്ങനെ; വിഡിയോ

drisyam-china
SHARE

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’ ട്രെയിലർ പുറത്തിറങ്ങി. ദൃശ്യം സിനിമയിലെ അതേ മട്ടിലുള്ള രംഗങ്ങൾ തന്നെ പുനരാവിഷ്കരിച്ചാണ് ചൈനീസ് പതിപ്പും ഒരുങ്ങുന്നത് എന്ന് ട്രെയിലറില്‍ വ്യക്തം. സിനിമയിൽ വില്ലനായെത്തുന്ന കഥാപാത്രം വരുൺ ഉപയോഗിച്ച കാർ മഞ്ഞ ആയിരുന്നു. അതേ നിറത്തിലെ കാറാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ അഭിനേതാക്കളെല്ലാം ഗംഭീര പ്രകടനമാണ് ട്രെയിലറിലും കാഴ്ചവയ്ക്കുന്നത്. ചിത്രം ഡിസംബർ 20ന് റിലീസിനെത്തും.  ഇതാദ്യമായാകും മലയാളസിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...