ട്രോളിലൂടെ റോൾ ചോദിച്ചു; ദേവലാലിനെ സിനിമയിലെടുത്ത് അജു

devalal-aju
SHARE

‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.....’ എന്ന് ചോദിക്കുമ്പോൾ ദേവലാൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ചാൻസ് കിട്ടുമെന്ന്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അജുവിന്റെ മറുപടി ഉടനെത്തി. ‘ചെറിയ റോളാണെങ്കിലും ഓക്കെ ആണോ?’ എന്നായിരുന്നു ചോദ്യം. ‘അതെ, വെറുതെ നിന്നാലും മതി, സ്ക്രീനിൽ കണ്ടാ മതി, ഫുഡും വേണ്ട’ എന്ന് ആരാധകന്റെ മറുപടി വന്നപ്പോൾ ദേവലാലിന്റെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി അജു കമന്റിലൂടെത്തന്നെ അവസരം വാഗ്ദാനം ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ദേവലാലിന്റെ മൊബൈലിലേക്ക് അജുവിന്റെ മാനേജരുടെ വിളിയുമെത്തി.

താൻ പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ച് അജു സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റിൽ, കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷാണു ട്രോളിന്റെ സഹായത്തോടെ അവസരം ചോദിച്ചത്.

ജഗതി ശ്രീകുമാറിന്റെ ചിത്രത്തിൽ ചില്ലറ മിനുക്കു പണികൾ നടത്തി ‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.....’ എന്നായിരുന്നു ദേവലാലിന്റെ കമന്റ ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...