‘വന്തേണ്ടാ ദർബാർ’; എസ്പിബി–രജനി മാജിക്ക്; സ്റ്റെൽ, വിസിൽ; വിഡിയോ

rajini-darbar-song
SHARE

രജനി ആരാധകർക്ക് ആവേശമേറ്റി വർഷങ്ങൾക്കിപ്പുറമുള്ള ആ കുട്ടുക്കെട്ടിലെ ഗാനമെത്തി. ഒരുകാലത്ത് രജനി ചുണ്ടനക്കുന്ന ഗാനങ്ങൾക്ക് എസ്പി​ബി ശബ്ദമാണെങ്കിൽ അതു തമിഴകത്തിന് ആഘോഷപ്പാട്ടാകും. അതിന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ദർബാറിലെ പുതിയ ഗാനം. രജനികാന്തിനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാർ’ എന്ന ചിത്രത്തിലെ ഗാനം നിമിഷങ്ങൾ കൊണ്ട് തെന്നിന്ത്യ ഏറ്റുപാടുകയാണ്.

വിവേക് ആണ് ഗാനത്തിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചത് എസ്.പി.ബാലസുബ്രഹ്മണ്യമാണ്. രജനി–എസ്പിബി കൂട്ടുെകട്ടാണ് പാട്ടിന്റെ ആകർഷണം. രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 1992–ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. രജനികാന്തിന്റെ 167–ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...