20 വർഷം മുൻപ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്ത്; മൂത്തോൻ അവനായി; വിതുമ്പി ഗീതു

moothon-geethu
SHARE

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് മൂത്തോൻ. പ്രേക്ഷകർക്കിടയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. സ്വവർഗ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. 

20 വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോൻ ഒരുക്കിയതെന്ന് തുറന്നുപറയുകയാണ് ഗീതു. എറണാകുളം ദർബാർ ഹാള്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്വീർ പ്രൈഡ് മാർച്ചിന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗീതു. 

'മൂത്തോനിൽ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമാണിത്. മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ‌. നിങ്ങളോരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളിത് കാണണം''- ശബ്ദമിടറി ഗീതു പറഞ്ഞു. ഗീതുവിന്റെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...