മോഹന്‍ലാലിന് കൂടത്തായ്; സിനിമയുടെ പേര് 'ജോളി' എന്ന് മാറ്റി ഡിനി

mohanlal-jolly-16-11
SHARE

കൂടത്തായ് കൊലപാതകക്കേസ് സിനിമയാകുന്നു എന്ന് നേരത്തെ വാർത്ത വന്നിരുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി ഒരു സിനിമ വരുന്നുവെന്നും ഒപ്പം ഡിനി ഡാനിയൽ നായികയായി മറ്റൊരു സിനിമ വരുന്നെന്നും വാർത്തകളുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൂടത്തായി കേസ് പറയുന്ന സിനിമയുടെ പേര് മാറ്റി. 

ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നായിരിക്കും. ഇതേ പേരിൽ ആശിർവാദ് സിനിമാസ് സിനിമയെടുക്കുന്നുണ്ട്. അതിനാലാണ് ആദ്യം പ്രൊജക്ട് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേര് തേടിപ്പോയത്. 

കൂടത്തായ് കേസിലെ പ്രതിയായ ജോളിയുടെ പേരല്ലെന്നും ഇംഗ്ലീഷിൽ സന്തോഷം എന്നർഥം വരുന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിർമാതാക്കളിൽ ഒരാളായ ഡിനി പറയുന്നു. ഡിനിയാണ് ചിത്രത്തിലെ നായിക. മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററും നേരത്തെ തന്നെ ഡിനി പുറത്തുവിട്ടിരുന്നു.ചിത്രത്തിലേക്കുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം ചെയ്യാനായി കഥാപാത്രങ്ങളെ അന്വേഷിച്ച് അണിയറപ്രവര്‍ത്തകർ ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നിലവിൽ കൂടത്തായ് കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളാണ് മലയാളത്തിൽ വരുന്നത്. മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയും ടിവി പരമ്പരകളിലൂടെ ശ്രദ്ധേയായ നടി ഡിനി ഡാനിയൽ നായികയായി വാമോസ് നിർമിക്കുന്ന മറ്റൊരു സിനിമയും. മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ േപര് പുറത്തു വിട്ടിട്ടില്ല. കൂടത്തായ് എന്നാകും ചിത്രത്തിന്റെ പേര് എന്നാണ് സൂചന. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...