മമ്മൂട്ടി പ്രചോദനം; ചലഞ്ച് തുടങ്ങിവെച്ച് നീരജ്; ഇനിയാരൊക്കെ?

cross-dressing-challenge-neeraj-madhav-mammootty
SHARE

മാമാങ്കത്തിലെ മമ്മൂട്ടിയുടെ സ്ത്രൈണഭാവം നിറഞ്ഞ വേഷം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. പുതിയ പകർന്നാട്ടത്തിന് വാഴ്ത്തുകളേറെയാണ്. ഇനി സിനിമയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മറ്റു സർപ്രൈസുകൾ കാണാനാണ് ആരാധക കാത്തിരിപ്പ്. 

മമ്മൂട്ടിയുടെ പെണ്‍ചിത്രം പുറത്തുവന്നതിനു പിന്നാലെ പുതിയ ചലഞ്ച് തുടങ്ങിവെച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ചെറുപ്പത്തിൽ ഇങ്ങനെ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുള്ളവരാകാം പൊതുവേ എല്ലാവരും എന്ന് പറഞ്ഞുകൊണ്ടാണ് നാടോടിനൃത്തത്തിന്റെ കോസ്റ്റ്യൂമിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ക്രോസ് ഡ്രസിങ്ങ് ചലഞ്ച് എന്ന് ചലഞ്ചിന് പേരുമിട്ടു. സ്ത്രീകൾ പുരുഷവേഷത്തിലുള്ള ചിത്രവും പുരുഷൻമാർ സ്ത്രീവേഷത്തിലുള്ള ചിത്രവും പോസ്റ്റ് ചെയ്യുന്നതാണ് ചല‍ഞ്ച്. മമ്മൂട്ടിയുടെ സ്ത്രീവേഷമാണ് ചല‍ഞ്ചിന് പ്രചോദനമെന്ന് നീരജ് പറയുന്നു. 

മഞ്ജു വാര്യർ, ടൊവീനോ, നിവിൻ പോളി, കു‍ഞ്ചാക്കോ ബോബൻ, ഗീതു മോഹൻദാസ്, രമേഷ് പിഷാരടി, മനോജ് ബാജ്പേയി തുടങ്ങിയവരെയാണ് നീരജ് ചലഞ്ച് ഏറ്റെടുക്കാൻ നീരജ് ക്ഷണിച്ചിരിക്കുന്നത്. ആരൊക്കെ ചലഞ്ച് സ്വീകരിക്കുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...