സുഹൃത്തിന്റെ വിവാഹത്തിന് ‌അതിയായി സന്തോഷിച്ചു; പനിക്കിടക്കയിലായി ദീപിക

deepika
SHARE


ബോളിവുഡ് ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് രൺവീ സിങ്ങും ദീപിക പദുക്കോണും. വിവാഹശേഷവും ഇരുവരുടേയും കുട്ടിത്തം മാറാത്ത പെരുമാറ്റവും ആഘോഷങ്ങളുമെല്ലാം ആരാധകരേറ്റെടുക്കാറുണ്ട്. ഏറെ ചർച്ച ചെയ്ത വിവാഹത്തിന്‍റെ ഒന്നാം  വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് താരദമ്പതികൾ.

എന്നാൽ നവംബർ 14 ന് വിവാഹവാർഷികം ആഘോഷിക്കാൻ കാത്തിരിക്കുന്നതിനിടയിൽ താൻ പനി ബാധിച്ചു കിടപ്പിലാണെന്ന വാർത്തയാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്ക് വയ്ക്കുന്നത്. നിങ്ങളുടെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് ‌നിങ്ങൾ‌ വളരെയധികം സന്തോഷിച്ചാൽ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപികയുടെ ചിത്രത്തിൽ വായിൽ തെർമോമീറ്റർ ഇമോജിയും ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദീപികയും ഭർത്താവ് രൺവീർ സിങ്ങും ബെംഗളൂരുവിൽ നടന്ന അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു ഇതിൻറെ ചിത്രങ്ങളും ഹിറ്റായിരുന്നു. വിവാഹാഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെയാണ് ദീപിക പനികിടക്കയിലായത് ‘83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...