അമ്പരപ്പിച്ച് മമ്മൂട്ടി; വനിതയുടെ മുഖചിത്രത്തില്‍ പെണ്ണഴകില്‍ താരം; സസ്പെന്‍സ് ഇങ്ങനെ

mammootty-vanitha
SHARE

തെന്നിന്ത്യൻ‌ സിനിമാ ലോകത്തിനും മമ്മൂട്ടി ആരാധകർക്കും അദ്ഭുതമാവുകയാണ് ഇൗ ചിത്രം. വനിതയുടെ കവർ ഫോട്ടോയിൽ മമ്മൂട്ടി സ്ത്രീവേഷത്തിൽ. അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇൗ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തിൽ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. ഇങ്ങനെയൊരു ചിത്രം വനിതയുടെ മുഖചിത്രമാകുന്നതും ആകാംക്ഷ വർധിപ്പിക്കുന്നു. 

എം.പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.  കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരാണ് മേക്കിങ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. വിഡിയോയുടെ ഒടുവിൽ രാജകീയ വരവിൽ മമ്മൂട്ടിയും എത്തുന്നു. ചിത്രം ഡിസംബര്‍ 12നാണ് എത്തുന്നത്. 

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...