പുതിയ സാധ്യതകള്‍ തേടി ഗീതു; മൂത്തോന് വേണ്ടി ആര്‍ട്ട് എക്സിബിഷന്‍

art-exhibition-for-moothon
SHARE

സ്വന്തം സിനിമയുടെ പ്രചാരണാര്‍ഥം ആര്‍ട്ട് എക്സിബിഷന്‍ നടത്തി സംവിധായിക ഗീതുമോഹന്‍ദാസ്. നിവിന്‍ പോളിയെ നായകനാക്കി ഗീതു ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രത്തിനായി ആര്‍ട്ട് എക്സിബിഷന്‍ ക്യുേററ്റ് ചെയ്തത് കൊച്ചി ബിനാലെ ഒരുക്കിയവരില്‍ പ്രമുഖനായ റിയാസ് കോമുവാണ്. കൊച്ചി പനമ്പിള്ളി നഗറിലെ കഫെ പപ്പായയാണ് വേദി.

മലയാള സിനിമയുടെ പ്രചാരണത്തിന് പുതുവഴികളും പുതിയ രീതികളും തേടുകയാണ് സിനിമാലോകം. ഇതര കലാരൂപങ്ങളെക്കാള്‍ ജനകീയമെന്ന് വിലയിരുത്തുമ്പോഴും പുതിയ സാധ്യതകള്‍വഴി ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് സിനിമയെത്തിക്കേണ്ടതുണ്ട്. ഇത് ഉള്‍ക്കൊണ്ടാണ് മൂത്തോന്‍ എന്ന ചിത്രത്തിനായി ആര്‍ട്ട് എക്സിബിഷന്‍ ഒരുക്കിയതും. 

മൂത്തോനിലെ നായകന്‍ നിവിന്‍ പോളിയാണ് ആര്‍ട്ട് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തത്. മലയാളത്തില്‍ ഇതാദ്യമായി സിനിമയൊരുക്കിയ ഗീതു മൂത്തോന്റെ ഛായാഗ്രാഹണം ഏല്‍പിച്ചത് ഭര്‍ത്താവായ രാജീവ് രവിയെയാണ്. രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയ ലയേഴ്സ് ഡൈസിനു ശേഷമാണ് രാജ്യാന്തരവേദിയില്‍ പ്രശംസിക്കപ്പെട്ട മൂത്തോനുമായി ഗീതു മലയാളത്തിലേക്ക് എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...