ഇത് രജനിയുടെ ദർബാർ; മോഷൻ പോസ്റ്റർ പുറത്തിറക്കി കമൽഹാസൻ; വിഡിയോ വൈറൽ

darbar-poster-out
SHARE

‘വയസാനാലും ഉൻ സ്റ്റൈലും അഴകും ഇനിയും ഉന്നെ വിട്ടുപോകലേ..’ പടയപ്പയിലെ ഇൗ ഡയലോഗിന് ഒരിക്കൽ കൂടി അടിവരയിടുന്നു രജനികാന്ത്. പുതിയ ചിത്രം ദർബാറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതോടെ രജനി ആരാധകർ ആവേശത്തിലാണ്. പൊലീസ് വേഷത്തിൽ തലൈവരെത്തുന്നത് വർഷങ്ങൾക്ക് ശേഷമാണെന്ന് ആരാധകർ കുറിക്കുന്നു. സ്റ്റൈലും മാസും ക്ലാസും ചേർന്നാകും ചിത്രമെന്ന സൂചനയാണ് ദർബാർ തരുന്നത്. നിമിഷങ്ങൾക്കുള്ളിൽ ലക്ഷത്തോളം കാഴ്ചക്കാരെയാണ് മോഷൻ പോസ്റ്റർ സ്വന്തമാക്കിയത്

68 വയസിലും യൂത്തൻമാർ  തോറ്റുപോകുന്ന ലുക്കിലാണ് ദർബാറിൽ അരുണാചലം എന്ന പൊലീസുകാരനായി രജനികാന്ത് എത്തുന്നത്. കമൽഹാസനാണ് ഫെയ്സ്ബുക്കിലൂടെ ദർബാറിന്റെ തമിഴ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ മഹേഷ് ബാബവുമാണ് പുറത്തിറക്കിയത്. ചെറുപ്പക്കാരൻ, മിടുക്കൻ, തന്ത്രശാലി, ശാഠ്യക്കാരൻ...തലൈവറിന്റെ ഇതുവരെ കാണാത്ത അവതാരമെന്നാണ് ചിത്രത്തെ കുറിച്ച്  സംവിധായകൻ മുരുഗദോസ് പറഞ്ഞത്. നയൻതാര ചിത്രത്തിൽ നായിക.

സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും കൈകാര്യം ചെയ്യുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...